മലബാർ കാൻസർ സെന്ററിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ

തലശേരി
മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ കൂടുതൽ സ്‌റ്റാർട്ടപ്പുകൾ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന മൂന്ന് സ്‌റ്റാർട്ടപ്പുകൾക്കുപുറമെയാണിത്. ഹെൽത്ത് എഐ മേഖലയിലെ രണ്ട് സ്റ്റാർട്ടപ്പുകളുമായുള്ള കരാറിൽ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻക്യൂബേഷൻ നെസ്റ്റ് (എംഐഎൻടി) ഒപ്പുവച്ചു. എംസിസി ഡയറക്ടർ ഡോ. ബി സതീശൻ, ലെയ ആർട് എൻടലക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. കാർത്തികേയൻ, സരസ്വത ഹെൽത്ത് കെയർ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അഭിലാഷ് എന്നിവരുമായാണ് ധാരണപത്രം ഒപ്പിട്ടത്. സ്റ്റാർട്ടപ്പുകളുടെ വളർച്ചയിലൂടെ ആരോഗ്യമേഖലയിലെ സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനാകുമെന്ന് ഡോ. ബി സതീശൻ പറഞ്ഞു. ‘ മിന്റ്’ മാതൃകാപദ്ധതിയാണെന്നും സ്റ്റാർട്ടപ്പുകൾക്ക് വിപണിനേടാനും അന്താരാഷ്ര സഹകരണമുറപ്പാക്കാനും സഹായിക്കുമെന്നും കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ആരോഗ്യമേഖലയിലും നിർമിതബുദ്ധി മിന്റിൽ (മലബാർ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻക്യൂബേഷൻ നെസ്റ്റ്) രജിസ്‌റ്റർചെയ്‌ത സ്റ്റാർട്ടപ്പുകൾ ഇതിനകംതന്നെ ആരോഗ്യരംഗത്ത് എഐ അടിസ്ഥാനമാക്കിയുള്ള ഗവേഷണം ആരംഭിച്ചു. എംസിസിയും ഡോ. അസിസ്‌റ്റ് എഐയുംചേർന്ന് രാജ്യത്തൈ ആദ്യത്തെ എഐ അധിഷ്‌ഠിത ഓങ്കോളജിക്കൽ ക്രിട്ടിക്കൽ കെയർ എഐ ടൂൾ ഉണ്ടാക്കാനുള്ള പ്രവർത്തനമാണാരംഭിച്ചത്. ലെയ ആർട് എൻടലക്‌സ് മാമ്മോഗ്രാം വിശകലനത്തിനുള്ള എഐ ടൂൾ രൂപപ്പെടുത്താനും ശ്രമം തുടങ്ങി. മറ്റു സംരംഭകരായ സൈജിൻ ഡിഎൻഎ– ആർഎൻഎ – ഐസൊലേഷൻ കിറ്റുകളും, ഡി2എസ് ബിയോസൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എച്ച്‌പിവി ഡിറ്റക്ട് ചെയ്യുന്നതിനുള്ള ആന്റിബോഡിയും വികസിപ്പിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കൽരംഗത്ത് നിർണായകമായി മാറുകയാണ് എംസിസി കേന്ദ്രീകരിച്ചുള്ള സ്‌റ്റാർട്ടപ്പുകൾ. ഇന്നോവേഷൻ ഇൻക്യുബേഷൻ നെസ്റ്റ് മെഡിക്കൽ സാങ്കേതികവിദ്യാരംഗത്ത് രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള നിർണായക നീക്കമാണ് മലബാർ കാൻസർ സെന്റർ ഇന്നോവേഷൻ ഇൻക്യുബേഷൻ നെസ്റ്റ്. മെഡിടെക് സ്റ്റാർട്ടപ്പുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ഗവേഷണ വികസനത്തിനും വിപണിയിലും പിന്തുണ നൽകലുമാണ് ലക്ഷ്യം. സ്റ്റാർട്ടപ്പുകൾക്ക് ഗവേഷകരും അക്കാദമീഷ്യന്മാരും സഹസംരംഭകരുമായി ബന്ധം സ്ഥാപിക്കാനും സൗകര്യമുണ്ട്.








0 comments