ad
Deshabhimani

വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 27, 2026, 10:47 PM | 1 min read

പാനൂർ തെരുവുനായയുടെ അക്രമത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. ചെറ്റക്കണ്ടി തെക്കുംമുറി നിവാസികളായ ആലത്തും തോട്ടത്തിൽ ഷാജിയുടെ മകൾ ദേവാത്മിക (6), കുനിയിൽ സന്തോഷിന്റെ മകൻ ധനശ്യാം (15), വാഴയിൽ മഹമൂദിന്റെ മകൻ മുഹമ്മദ് റബി(9) എന്നിവർക്കാണ് കടിയേറ്റത്. ചരുമംഗലത്ത് കുമാരന്റെ പശുവിനും കടിയേറ്റു. തിങ്കൾ പകൽ മൂന്നോടെ ചെറ്റക്കണ്ടി തെക്കുംമുറി ഭാഗത്തായിരുന്നു നായയുടെ ആക്രമണം. മൂന്ന് കുട്ടികൾക്കും മൂന്ന് സ്ഥലങ്ങളിൽവച്ചാണ് കടിയേറ്റത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി കുട്ടികളെ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും കടിയേറ്റ കുട്ടികളെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറ്റിറിനറി സർജൻ വീട്ടിലെത്തി പരിക്കേറ്റ പശുവിന് കുത്തിവയ്‌പ്പു നൽകി. പ്രദേശത്ത് ഏറെക്കാലമായി തെരുവുനായശല്യം നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു. തെരുവു നായകളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വിഭാഗത്തിനും നാട്ടുകാർ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home