ad
Deshabhimani

ഡൽഹിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പിതാവ് ഒളിവിൽ

RAPE
വെബ് ഡെസ്ക്

Published on Jul 19, 2026, 06:35 PM | 1 min read

ന്യൂഡൽഹി : ജഹാംഗീർപുരിയിൽ സ്വന്തം മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 13 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതിയായ പിതാവ് ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


പ്രതിയായ ഷാക്കിർ അലി ബാദ്ലി വില്ലേജിൽ കുട്ടിയുടെ മുത്തശ്ശിക്കൊപ്പമാണ് താമസം. പെൺകുട്ടിയും അമ്മയും 10 വയസ്സുകാരനായ സഹോദരനും ജഹാംഗീർപുരിയിലാണ് താമസിക്കുന്നത്. ജൂലൈ 7ന് അമ്മയും സഹോദരനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഷാക്കിർ അലി ഇവിടെയെത്തുകയും മകളെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


വിവരം പുറത്തുപറഞ്ഞാൽ കുട്ടിയെയും അമ്മയെയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. പെൺകുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home