തൊടീക്കളത്ത് പ്രകോപനവുമായി ആർഎസ്എസ് രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുനേരെ അതിക്രമം

കൂത്തുപറമ്പ് തൊടീക്കളത്ത് സിപിഐ എം പ്രവർത്തകർ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുനേരെ ആർഎസ്എസ് അതിക്രമം. രക്തസാക്ഷി ജി പവിത്രന്റെ സ്മരണക്കായി ജിപി നഗറിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഫ്ലക്സ് ബോർഡ് കീറി നശിപ്പിച്ചതോടൊപ്പം കാവി പെയിന്റടിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തൊടീക്കളത്തെ ആർഎസ്എസ് ക്രിമിനൽ ജിജോ പ്രകാശ്, കൊലക്കേസ് പ്രതി മിഥുൻ ഗണപതിയാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം കാണിച്ചത്. പൊലീസ് പരിശോധന നടത്തി. സംഭവത്തിൽ സിപിഐ എം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നീക്കമാണ് ആർഎസ്എസ് നടത്തുന്നതെന്ന് ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ശനി വൈകിട്ട് തൊടീക്കളത്ത് പ്രകടനവും പ്രതിഷേധയോഗവും നടക്കും.









0 comments