ഓണത്തിനെത്തും വിഷരഹിത പച്ചക്കറി

പഴയങ്ങാടി ഓണത്തിന് വിഷരഹിത ജൈവ പച്ചക്കറി ഉൽപ്പാദിക്കാൻ ലക്ഷ്യമിട്ടുള്ള സംയോജിത പച്ചക്കറി കൃഷിയുടെ ജില്ലാതല നടീൽ ഉദ്ഘാടനം മാടായി ഏരിയയിലെ ശ്രീസ്ഥയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നിർവഹിച്ചു. ജില്ലാ സംഘാടക സമിതി ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി . സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പത്മനാഭൻ, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം ശ്രീധരൻ, കർഷക സംഘം ജില്ലാ പ്രസിഡന്റ് പി ഗോവിന്ദൻ, മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എം വി ശകുന്തള, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി പി ഷിജു, കെജിഒഎ ജില്ലാ പ്രസിഡന്റ് സി എം സുധീഷ് കുമാർ, എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അജിത്ത്കുമാർ, വി വിനോദ്, എം വി രാജീവൻ, ഏ വി രവീന്ദ്രൻ, കെ മനോഹരൻ, പി പ്രഭാവതി, എ മാധവൻ, ടി വി ഉണ്ണികൃഷ്ണൻ, വി വി ഗോവിന്ദൻ, കെ കെ വി ലക്ഷ്മണൻ, എൻ ഗംഗാധരൻ എന്നിവർ സംസാരിച്ചു. എം വി രാമകൃഷ്ണൻ സ്വാഗതവും വി രമേശൻ നന്ദിയും പറഞ്ഞു. ജില്ലയിലെ എല്ലാ വില്ലേജുകളിലും പച്ചക്കറി കൃഷി ആരംഭിക്കും.








0 comments