ലിറ്റിൽ കെെറ്റ്സ്
റോബോട്ടിക്സിൽ പരിശീലനം

കണ്ണൂർ
കണ്ണൂർ എൻജിനിയറിങ് കോളേജ് ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ച് യൂണിറ്റ്, കേരള സെക്ഷൻ സ്റ്റുഡന്റ് ലീഡർഷിപ് ടീം ‘ലിങ്ക്’, കൈറ്റ് കണ്ണൂർ എന്നിവ ചേർന്ന് ജില്ലയിലെ ലിറ്റിൽ കെെറ്റ്സ് വിദ്യാർഥികൾക്ക് റോബോട്ടിക്‌സിൽ പരിശീലനം നൽകി. ആർഡിനോ, നോഡ് എംസിയു എന്നിവ ഉപയോഗിച്ചുള്ള നിർമിതികൾ, കോഡിങ് എന്നിവയിൽ ക്ലാസെടുത്തു. കുട്ടികൾ റോബോട്ടിക് ഉപകരണങ്ങൾ നിർമിച്ചു. കെെറ്റ് ജില്ലാ കോ–-ഓഡിനേറ്റർ കെ സുരേന്ദ്രൻ അടുത്തില, കണ്ണൂർ എൻജിനിയറിങ് കോളേജ് വിദ്യാർഥികളായ അജയ്, ഹരികേഷ്, നവനീത്, യദു, അമയ, അനാമിക, പാർവതി, കെെറ്റ് മാസ്റ്റർ ട്രയിനർമാരായ കെ ജലീൽ, സി പി അജിത്കുമാർ, ബിനു ജോൺ, വി ദിനേശൻ എന്നിവർ നേതൃത്വംനൽകി.











0 comments