ad
Deshabhimani

പീഡനക്കേസ്: കൊല്ലത്ത് വൈദികൻ അറസ്റ്റിൽ

Arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 07:56 PM | 1 min read

കൊല്ലം: ധ്യാനത്തിന് കൊണ്ടുപോയി യുവതിയെ പലതവണ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ അറസ്റ്റിൽ. ഫാദർ ഡെന്നീസ് പ്രവീണിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.


2022 മുതൽ 2024 വരെയുള്ള കാലയളവിൽ ജില്ലയ്ക്കകത്തും പുറത്തുമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവസമയത്ത് ചവറയ്ക്ക് സമീപമുള്ള പരിമണം കാർമൽ ഭവൻ ആശ്രമത്തിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്.


പിന്നീട് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിയിരുന്നു. പരാതി ഉയർന്നതോടെ ഒളിവിൽ പോയ പ്രതിയെ, രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home