ad
Deshabhimani

വരുന്നത് അതിതീവ്ര മഴ; മുംബൈയിൽ റെഡ് അലേർട്, അതീവ ജാ​ഗ്രതാ നിർദേശം

Rain alert

(Photo: PTI)

വെബ് ഡെസ്ക്

Published on Jul 03, 2026, 07:48 PM | 1 min read

മുംബൈ: അടുത്ത മണിക്കൂറുകളിൽ മുംബൈയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് അലേർട് പ്രഖ്യാപിച്ചു. മുംബൈ, താനെ, പാൽഘർ ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കനത്ത മഴ മൂലം ജനജീവിതം തടസപ്പെട്ടേയ്ക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്.


കൊങ്കൺ തീരത്ത് കാലവർഷം ശക്തമായി തുടരുന്നതിനാൽ റായ്ഗഡിലും കനത്ത മഴ ലഭിക്കുമെന്നാണ് നി​ഗമനം. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടയപ്പെടുകയും ചെയ്തു. ശക്തമായ മഴയോടൊപ്പം ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്ഥിതി കൂടുതൽ വഷളാക്കിയേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


കനത്ത മഴയുള്ള സമയങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ബീച്ചുകൾ, ഓടകൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home