ഗതാഗതക്കുരുക്കൊഴിയാതെ ആമ്പല്ലൂർ

ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക്
ആമ്പല്ലൂർ
ദേശീയ പാതയിൽ അടിപ്പാത നിര്‍മാണം നടക്കുന്ന ആമ്പല്ലൂരില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ശനി രാവിലെ കനത്ത ഗതാഗതക്കുരുക്കാണ് ആമ്പല്ലൂരിൽ അനുഭവപ്പെട്ടത്. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി രണ്ട് മണിക്കൂറിലേറെയാണ് ഗതാഗതം സ്തംഭിച്ചത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും മണലി കല്ലൂര്‍ റോഡ് വഴിയാണ് സര്‍വീസ് നടത്തിയത്. ചാലക്കുടി ഭാഗത്തേക്കുള്ള പാതയിൽ മണലി വരെ വാഹനങ്ങളുടെ നിര നീണ്ടു. മഴകൂടി പെയ്തതോടെ ഗതാഗതക്കുരുക്ക് യാത്രക്കാര്‍ക്ക് ദുരിതമായി. തൃശൂര്‍ ഭാഗത്തേക്കുള്ള സർവീസ് റോഡിൽ കുരുക്കേറിയതോടെ വാഹനനിര പുതുക്കാട് വരെയെത്തി. അടിപ്പാതയുടെ അനുബന്ധ റോഡിനുവേണ്ടി കാന കോരുന്ന പ്രവൃത്തി ആരംഭിച്ചതോടെ സർവീസ് റോഡ് വീതിക്കുറച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം.









0 comments