കുരുക്കിൽ നട്ടം തിരിഞ്ഞ് ആമ്പല്ലൂർ

ഞായറാഴ്ചയിലെ ഗതാഗതക്കുരുക്ക്
ആമ്പല്ലൂർ
അടിപ്പാത നിർമാണം നടക്കുന്ന ദേശീയ പാത ആമ്പല്ലൂരിൽ തുടർച്ചയായ രണ്ടാം ദിവസവും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ഞായറാഴ്ച രാവിലെ ഉണ്ടായ ഗതാഗതക്കുരുക്ക് രണ്ട് മണിക്കൂറോളം നീണ്ടു. എറണാകുളം പാതയിൽ മണലി പാലം കഴിഞ്ഞും തൃശൂർ പാതയിൽ പുതുക്കാട് സിഗ്നൽ വരെയും വാഹനനിര നീണ്ടു. അടിപ്പാത നിർമാണ ഭാഗമായി കാന നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിന്റെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം.









0 comments