സർവീസ് റോഡിൽ ടാറിങ് തുടങ്ങി
ദേശീയപാത കല്ലിടുക്കിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയ പാതയിൽ വ്യാഴം വൈകിട്ട് രൂപപ്പെട്ട ഗതാഗതക്കുരുക്ക്
പട്ടിക്കാട്
ദേശീയപാത കല്ലിടുക്ക് മുതൽ താണിപ്പാടം വരെ കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പാലക്കാട് ഭാഗത്തക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽ കുടുങ്ങിയാണ് കടന്നുപോകുന്നത്. തൃശൂർ ദിശയിലേക്കുള്ള സർവീസ് റോഡിൽ ടാറിങ്ങ് നടക്കുന്നതിനാൽ പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡുവഴിയാണ് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നടക്കുന്നത്. ടാറിങ് ജോലികൾ അവസാനിപ്പിച്ച ശേഷം ഗതാഗതക്കുരുക്കിന് അയവുണ്ടായിട്ടുണ്ട്. പാലിയേക്കരയിൽ കോടതി ഉത്തരവിനെ തുടർന്ന് ടോൾ നിർത്തിവെച്ചതും ഫലം കണ്ടു. സർവീസ് റോഡുകളുടെ ടാറിങ്ങ് മികച്ച രീതിയിൽ നടക്കുന്നുണ്ട്. മുടിക്കോടും സർവീസ് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കും. മഴ മാറിനിൽക്കുന്നതും പ്രവൃത്തിക്ക് സഹായകരമാണ്.









0 comments