ക്ഷേത്രവാദ്യ കലാക്ഷേമസഭ പുരസ്കാരം സമ്മാനിച്ചു

ക്ഷേത്രവാദ്യകലാ ക്ഷേമസഭ പുരസ്-കാര സമർപ്പണ ചടങ്ങ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ക്ഷേത്ര വാദ്യകലാക്ഷേമ സഭയുടെ വാർഷിക പൊതുയോഗവും ക്ഷേത്രവാദ്യകലാക്ഷേമസഭ പുരസ്കാര സമർപ്പണവും ചികിത്സാ സഹായവിതരണവും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രവാദ്യകലാ ക്ഷേമസഭാ പ്രസിഡന്റ് തൃപ്രയാർ അനിയൻ മാരാർ അധ്യക്ഷനായി. പുരസ്കാര വിതരണം കിഴക്കൂട്ട് അനിയൻ മാരാർ, വരവൂർ മണികണ്ഠന് നൽകി. ചികിത്സാ സഹായ വിതരണം ചെറുശ്ശേരി കുട്ടൻ മാരാർ വിതരണം ചെയ്തു. ലിമേഷ് മുരളി, ഉണ്ണി നെച്ചിക്കോട്ട്, സി അച്യുതൻ, പട്ടിക്കാട് അജി, കെ ശിരീഷ് കുമാർ, ജി രാജേഷ് എന്നിവർ സംസാരിച്ചു.









0 comments