ad
Deshabhimani

അധ്യാപക അവകാശങ്ങളും പൊതുവിദ്യാഭ്യാസവും സംരക്ഷിക്കുക

അധ്യാപകരുടെ ഉജ്വല മാർച്ച്

അധ്യാപക അവകാശങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണവും ഉയര്‍ത്തിപ്പിടിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ മാർച്ച്‌

അധ്യാപക അവകാശങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണവും ഉയര്‍ത്തിപ്പിടിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on Sep 19, 2026, 11:45 PM | 1 min read

തൃശൂര്‍

‌അധ്യാപക അവകാശങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണവും ഉയര്‍ത്തിപ്പിടിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിഎംഎസ് സ്കൂള്‍ പരിസരത്ത്‌ നിന്നാരംഭിച്ച മാര്‍ച്ച് ഇ എം എസ്‌ സ്‌ക്വയറിൽ സമാപിച്ചു. തുടർന്ന്‌ നടന്ന ധര്‍ണ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. 12 ഉപജില്ലകളില്‍നിന്ന്‌ ആയിരക്കണക്കിന് അധ്യാപകര്‍ മാര്‍ച്ചില്‍ അണിനിരന്നു. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ അധ്യാപക വിരുദ്ധവും പൊതുവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമായ നയങ്ങള്‍ തിരുത്തുക, ദേശീയ വിദ്യാഭ്യാസനയം 2020 പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, അധ്യാപകരുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക, 12–-ാം ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, ഇടക്കാലാശ്വാസവും ക്ഷാമബത്ത കുടിശ്ശികയും അനുവദിക്കുക, സ്ഥലംമാറ്റങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ്‌ കെ പ്രമോദ്‌ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ സി മഹേഷ്, ജില്ലാ സെക്രട്ടറി സി സാജന്‍ ഇഗ്നേഷ്യസ്, ട്രഷറർ ടി വിനോദിനി, സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി സി സിജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപ ആന്റണി, എം എസ്‌ ദീപ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി സജൻ, സജി സി പോൾസൺ, അനീഷ് ലോറൻസ്, പി സി സിംല, എൻ കെ രമേഷ്, കെ ബി ഫെർഡി, ലിജോ ലുവിസ്, ടി എം ബിന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home