അരവണ കിട്ടിയില്ല; സന്നിധാനത്ത് തീർഥാടകരുടെ ബഹളം

ഫയൽ ചിത്രം
ശബരിമല: ശബരിമല സന്നിധാനത്ത് കൂടുതൽ അരവണ ആവശ്യപ്പെട്ട് കൗണ്ടറിന് മുന്നിൽ ബഹളം വച്ച് തീർഥാടകർ. പ്ലാന്റ് പുനർനിർമാണം നടക്കുന്നതിനാൽ അരവണ വിതരണത്തിന് നിയന്ത്രണമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നു. കന്നിമാസ പൂജയ്ക്കായി നടതുറന്നതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരാൾക്ക് മൂന്ന് ടിൻ അരവണ നൽകിയിരുന്നെങ്കിലും, ഇന്ന് ഒരു ബോട്ടിൽ വിതരണം ചെയ്യാനുള്ള സ്റ്റോക്ക് മാത്രമാണ് ബാക്കിയുള്ളത്. ഈ സീസൺ മുതൽ പ്രതിദിനം ഒരു ലക്ഷം ബോട്ടിൾ അരവണ നിർമിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കൽ നടപടികൾ പുരോഗമിച്ചുവരികയാണ്.









0 comments