കേരള സർവകലാശാല പരീക്ഷാഫലങ്ങളിൽ വ്യാപക അപാകത

തിരുവനന്തപുരം : കേരള സർവകലാശാലയുടെ നാലുവർഷ ബിരുദം, ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലങ്ങളിൽ വ്യാപക പിഴവ്. ജയിച്ച പല വിദ്യാർഥികളും തോറ്റതായാണ് മാർക്ക് ലിസ്റ്റിലുള്ളത്. സർവകലാശാലയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ- റീപ് പോർട്ടലിൽ പല വിദ്യാർഥികളുടേയും മാർക്ക് കാണാനില്ല. ഗ്രേഡ് നൽകിയതിലും തെറ്റുണ്ട്. സപ്ലിമെന്ററി പരീക്ഷയെഴുതിയവർ നേരത്തേ ജയിച്ച വിഷയങ്ങളുടെ മാർക്കും കാണാതായിട്ടുണ്ട്.
പരീക്ഷാ ഫലങ്ങളിൽ വ്യാപക പിഴവുകൾ പുറത്തിറക്കിയ പരീക്ഷാഫലങ്ങൾ പിൻവലിക്കാൻ സർവകലാശാല ഒരുങ്ങുന്നതായാണ് വിവരം. പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥികൾ വ്യാപകമായി പ്രതിഷേധിച്ചതിനു പിന്നാലെയാണ് നടപടി. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് പിൻവലിക്കുന്നുവെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.
സർവകലാശാലയിലെ പരീക്ഷ കൺട്രോളറെ നിർണായക സമയത്ത് ഏകപക്ഷീയമായി സർക്കാർ മാറ്റിയിരുന്നു. പകരം ഒരു ഉദ്യോഗസ്ഥന് കൺട്രോളറുടെ താൽക്കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്.








0 comments