അജിത്തിന്റെ സ്പോർട്സ് ഡോക്യുമെന്ററി 'ഗ്ലാഡിയേറ്റേഴ്സ്' ട്രെയിലർ പുറത്ത്
അജിത് കുമാറിന്റെ റേസിംഗ് ഡോക്യുമെന്ററിയായ 'ഗ്ലാഡിയേറ്റേഴ്സ് ഇൻ പർസ്യൂട്ട് ഓഫ് ചലഞ്ചസ്'ന്റെ ട്രെയിലർ പുറത്തിറങ്ങി. നടനും സംഗീതസംവിധായകനുമായ ജി വി പ്രകാശ് കുമാറാണ് സോഷ്യൽ മീഡിയയിൽ വീഡിയോ റിലീസ് ചെയ്തത്. അജിത്തിന്റെ റേസിങ് കരിയറിലേക്കുള്ള കടന്നുവരവും, അതിലെ ഉയർച്ചതാഴ്ചകളും നേട്ടങ്ങളുമാണ് ഡോക്യുമെന്ററിയുടെ പ്രധാന വിഷയം. അദ്ദേഹത്തിന്റെ റേസിങ് ജീവിതത്തെക്കുറിച്ച് പങ്കാളിയും നടിയുമായ ശാലിനി, മക്കളായ അനൗഷ്ക, അദ്വിക് എന്നിവരും സഹമത്സരാർഥികളും ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്.









0 comments