ad
Deshabhimani

ഫുട്ബോൾ ലഹരിയിൽ രാജൻ

വിവ ബ്രസീൽ

ദേശമംഗലം കടുകശേരിയിൽ ബ്രസീലിയൻ പതാകയുടെ പെയിന്റ് അടിച്ച സി പി രാജന്റെ വീട്

ദേശമംഗലം കടുകശേരിയിൽ ബ്രസീലിയൻ പതാകയുടെ പെയിന്റ് അടിച്ച സി പി രാജന്റെ വീട്

വെബ് ഡെസ്ക്

Published on Jun 18, 2026, 12:08 AM | 1 min read


ദേശമംഗലം

കടുക്കശ്ശേരി പടിഞ്ഞാറുട്ട് വീട്ടിൽ സി പി രാജന് ഫുട്ബോൾ എന്നാൽ ലഹരിയാണ്. ബ്രസീൽ എന്ന് കേട്ടാലോ ആവേശത്തിന്റെ അവസാന വാക്കും. ലോകകപ്പ് ഫുട്ബോൾ വന്നെത്തുമ്പോൾ രാജൻ വീടിന് ബ്രസീലിന്റെ പതാകയുടെ പെയിന്റടിക്കും. നിർമിച്ച ശേഷം ആഘോഷ ലഹരിയുടെ മൂന്നാമത്തെ ലോകകപ്പിനാണ് ഈ വീട് സാക്ഷ്യം വഹിക്കുന്നത്. എല്ലാ മത്സരങ്ങളും വീട്ടിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതും പതിവാണ്. ഇപ്പോൾ ക്ലബ്ബിലാണ് കളി കാണുന്നതെങ്കിലും ആദ്യ റൗണ്ട് പിന്നിട്ടാൽ വീട്ടിൽ പ്രദർശനം ഒരുക്കും. ആളും ആരവമായി ഒരു മാസക്കാലം രാജന്റെ വീട് ഫുട്ബോൾ മാമാങ്കലഹരിക്ക് വഴിമാറും. ഭാര്യ രാധികയും മകൻ ആദിത്യനും മകൾ അപർണയും ബ്രസീൽ ഫാൻ ആയതുകൊണ്ട് തന്നെ പരിപൂർണ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ ദേശമംഗലം പഞ്ചായത്ത് ഭരണസമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു സി പി രാജൻ. നിലവിൽ സിപിഐ എം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home