കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലെ 25 കിലോവാട്ട് സോളാര്‍ പ്ലാന്റ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ സ്ഥാപിച്ച 25 കെവി സോളാര്‍ പ്ലാന്റ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്‌തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ അധ്യക്ഷനായി. സോളാര്‍പ്ലാന്റ് നിര്‍മാതാക്കളായ ബിന്‍ഗാസ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സോളാര്‍ സിസ്റ്റം പ്രതിനിധിയെ പി ബാലചന്ദ്രന്‍ എംഎല്‍എ പൊന്നാടയണിയിച്ചു. ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ പി അജയന്‍, കെ കെ സുരേഷ്ബാബു, ദേവസ്വം കമീഷണര്‍ എസ് ആര്‍ ഉദയകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ കെ മനോജ്, ഡെപ്യൂട്ടി സെക്രട്ടറി എന്‍ എസ് രമ്യ എന്നിവര്‍ സംസാരിച്ചു.









0 comments