ചാന്ദ്രദിനം
പാർടി വിത്ത് മൂൺ സംഘടിപ്പിച്ചു

തളിക്കുളം
ചാന്ദ്രദിനത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ പാർടി വിത്ത് മൂൺ സംഘടിപ്പിച്ചു. തളിക്കുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. തളിക്കുളം സീതാറാം യെച്ചൂരി ഭവൻ ഹാളിൽ ശാസ്ത്രാധ്യാപകൻ വി എസ് ശ്രീജിത്ത് ക്ലാസ് നയിച്ചു. ചാന്ദ്രയാത്രകളുടേയും സൗരയൂഥത്തിൽ ഭൂമിയുടേയും ചന്ദ്രന്റെയും ചലനങ്ങളുടേയും വീഡിയോകൾ പ്രദർശിപ്പിച്ചു. സമാപന യോഗത്തിൽ നൗമി പ്രസാദ്, ഇപി കെ സുഭാഷിതൻ, കെ എസ് ആത്മേയ, എ ജി ആദിദേവ്, രാം മനോഹർ, കൃഷ്ണപ്രിയ രാജേഷ്, ആസാദ് സുബിൽ , ഇ എസ് വേദിക, വി കല, ചിന്നു ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.









0 comments