കൂടൽമാണിക്യം ചരിത്ര സെമിനാർ സമാപിച്ചു

കൂടൽമാണിക്യം ചരിത്ര ക്വിസ് മത്സര വിജയികൾക്ക് ഡോ. ടി കെ നാരായണൻ സമ്മാനം നൽകുന്നു
ഇരിങ്ങാലക്കുട
കൂടൽമാണിക്യം മ്യൂസിയം ആൻഡ് ആർക്കൈവ്സിന്റെ ചരിത്ര സെമിനാറും ചരിത്ര ക്വിസും സമാപിച്ചു. ചരിത്രക്വിസിൽ ചാലക്കുടി പനമ്പിള്ളി മെമ്മോറിയിൽ ഗവ. കോളേജിലെ എൻ ബി ലക്ഷ്മി, ടി എസ് നിമിഷ എന്നിവർ ഒന്നാംസ്ഥാനം നേടി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സി ജി ആദിലക്ഷ്മി, എൻ എ ജാനിഷ എന്നിവർ രണ്ടാം സ്ഥാനവും കൊടുങ്ങല്ലൂർ കെകെടിഎം ഗവ. കോളജിലെ എം ആർ ശ്രീരാഗ്, യു കെ സ്റ്റെനിയ എന്നിവർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി അധ്യക്ഷനായി. ഡോ. ടി കെ നാരായണൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നമ്പൂതിരീസ് ബിഎഡ് കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ. മുരളി ഹരിതം, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രൊഫ. വി കെ ലക്ഷ്മണൻ നായർ, പി കെ ഭരതൻ, ഡോ. കെ രാജേന്ദ്രൻ, പ്രഫുല്ല ചന്ദ്രൻ, അഡ്വ. കെ ജി അജയകുമാർ എന്നിവർ സംസാരിച്ചു. ‘ശ്രീകൂടൽമാണിക്യം ക്ഷേത്ര സമ്പത്തും അധികാര തർക്കങ്ങളും’ എന്ന പ്രബന്ധം ശ്യാമ ബി മേനോൻ അവതരിപ്പിച്ചു. ഡോ. രാധാമുരളീധരൻ മോഡറേറ്ററായി. ഡോ. കേസരി മേനോൻ, ഡോ. രമണി, ഡോ. കെ എ അമൃത, പ്രൊഫ. സുമിന എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.









0 comments