ഇന്റർ കോളേജിയറ്റ് വോളിബോൾ
എവർ റോളിങ് ട്രോഫി ബിഷപ് മൂർ കോളേജിന്

സംസ്ഥാന ഇന്റർ കോളേജിയറ്റ് വോളിബോൾ എവർ റോളിങ് ട്രോഫി ജേതാക്കളായ ബിഷപ് മൂർ കോളേജ് ടീം
മാള
ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിൽ നടന്ന ഒന്നാമത് തോമസ് പൗളീന മെമ്മോറിയൽ സംസ്ഥാന ഇന്റർ കോളേജിയറ്റ് വോളിബോൾ എവർ റോളിങ് ട്രോഫി മാവേലിക്കര ബിഷപ് മൂർ കോളേജ് കരസ്ഥമാക്കി. മാള ഹോളി ഗ്രേസ് ആർട്സ് ആൻഡ് സയൻസ് കോളേജ് റണ്ണറപ്പായി. സമാപന സമ്മേളനം ഹോളി ഗ്രേസ് ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, ആർട്സ് കോളേജ് സെക്രട്ടറി ആന്റണി മാളിയേക്കൽ, എംബിഎ ഡയറക്ടർ ഡോ. ജിയോ ബേബി, ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, വോളിബോൾ കോച്ച് സഞ്ജയ് ബലിക എന്നിവർ സംസാരിച്ചു. റോബിൻസൺ അരിമ്പൂർ, സാനി എടാട്ടുകാരന്‍, സി വി ജോസ്, ബെന്നി കളപ്പുരക്കൽ, വക്കച്ചൻ താക്കോൽക്കാരൻ, ജോസ് ഇലഞ്ഞിപ്പിള്ളി എന്നിവർ സമ്മാനദാനം നിർവഹിച്ചു. മാള ഹോളി ഗ്രേസിലെ ദിൽഖർ ബെസ്റ്റ് അറ്റാക്കർ, ബിഷപ് മൂർ കോളേജിലെ ആൽബിൻ ബെസ്റ്റ് ബ്ലോക്കർ, നിഹാൽ ബെസ്റ്റ് യൂണിവേഴ്സൽ എന്നീ പുരസ്കാരങ്ങളും നേടി.









0 comments