ഹരിത കർമസേന അംഗങ്ങൾ ദേശാഭിമാനി വാർഷികവരിക്കാരായി

തെക്കുംകര പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങളുടെ ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ഏറ്റുവാങ്ങുന്നു
വടക്കാഞ്ചേരി
തെക്കുംകര പഞ്ചായത്തിലെ മുഴുവൻ ഹരികർമസേന അംഗങ്ങളും ദേശാഭിമാനി വാർഷിക വരിക്കാരായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. മച്ചാട് പരസ്പര സഹകരണ സംഘം ഹാളിൽ നടന്ന യോഗത്തിൽ തെ ക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്, ലോക്കൽ സെക്രട്ടറിമാരായ എ കെ സുരേന്ദ്രൻ, എൻ ജി സന്തോഷ്ബാബു, ഹരിതകർമസേന ലീഡർ അജിത വാസു , ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments