മയക്കുമരുന്ന് കടത്തുകാരൻ കരുതൽ തടങ്കലിൽ

ഷിബു
തൃശൂർ
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതി ആലപ്പുഴ ഞാക്കനാൽ സ്വദേശി ഷിബുവിനെ എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കി. പീച്ചി സ്റ്റേഷനിൽ 155.26 ഗ്രാം രാസലഹരിയുമായി ഇയാളെ പിടികൂടിയിരുന്നു. സിറ്റി നർക്കോട്ടിക് സെല്ലിന്റെ പരിശോധനയിൽ നിരവധി ലഹരി കടത്തുക്കേസുകളിൽ പ്രതിയാണ് ഷിബുവെന്ന് കണ്ടെത്തി. തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കോ നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഒരു വർഷത്തെ ജാമ്യമില്ലാത്ത കരുതൽ തടങ്കലിന് ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കിയത്.









0 comments