കേച്ചേരിയിൽ കള്ളനോട്ട് പിടികൂടിയ സംഭവം: യുവതി റിമാൻഡിൽ

കേച്ചേരി
കുന്നംകുളം പൊലീസ് നടത്തിയ പരിശോധനയിൽ കേച്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 40,000 രൂപയുടെ കള്ളനോട്ട് പിടികൂടി. പുതുവീട്ടിൽ ജാബിറിന്റെ (31) വീട്ടിൽനിന്നാണ് കള്ളനോട്ട് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജാബിറിന്റെ സഹോദര ഭാര്യ മഞ്ചേരി പാലക്കുളം സ്വദേശി ഷാനയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു. ജാബിർ ഒളിവിലാണ്. നോട്ടുകൾ പ്രിന്റ് ചെയ്ത എ ഫോർ ഷീറ്റുകളും പൊലീസ് കണ്ടെടുത്തു.
ജാബിറിന്റെ ബന്ധു പെട്രോൾ പന്പിൽ നൽകിയ പണം പമ്പിലെ ജീവനക്കാർ കള്ളനോട്ടാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇക്കാര്യം ജാബിറിന്റെ ബന്ധുവിനോടു പറഞ്ഞപ്പോൾ നോട്ട് പിടിച്ചുവാങ്ങി ബൈക്കിൽ രക്ഷപ്പെട്ടു. പമ്പിലെ ജീവനക്കാർ ബൈക്ക് നമ്പർ സഹിതം കുന്നംകുളം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെടുത്തത്.









0 comments