മുക്കുപണ്ടം പണയം വച്ച് 12 ലക്ഷം തട്ടിയ യുവതി പിടിയിൽ

ശ്രീപ്രിയ
വടക്കാഞ്ചേരി
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 12 ലക്ഷത്തിലധികം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ. തൃശൂർ പീച്ചി സ്വദേശിനി ശ്രീപ്രിയ (37)യാണ് പിടിയിലായത്. 19 ന് ചൊവ്വ പകൽ വടക്കാഞ്ചേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവതി 188 ഗ്രാം മുക്കുപണ്ടം പണയം വച്ച് 12,35,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വടക്കാഞ്ചേരി പൊലീസ് എസ്ഐ കെ ശരത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ് യുവതിയെ പിടികൂടിയത്.









0 comments