ക്ഷേമ പെന്‍ഷന്‍ വര്‍ധന
കെഎസ്‌കെടിയു അഭിവാദ്യ ശൃംഖല തീർത്തു

കെഎസ്‌കെടിയു തൃശൂർ ഏരിയ കമ്മിറ്റി തീർത്ത അഭിവാദ്യ ശൃംഖല ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കർഷകത്തൊഴിലാളികളടക്കമുള്ളവരുടെ ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കെഎസ്‌കെടിയു ജില്ലയിൽ 17 ഏരിയ കേന്ദ്രങ്ങളിലും അഭിവാദ്യ ശൃംഖലകൾ തീർത്തു. ക്ഷേമ പെൻഷനുകൾ വാങ്ങുന്ന നൂറുകണക്കിനാളുകൾ അഭിവാദ്യ ശൃംഖലയിൽ കണ്ണികളായി. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച എൽഡിഎഫ് സർക്കാരിനുള്ള നന്ദി പ്രമേയ വായനയും അഭിവാദ്യ ശൃംഖലയും തൃശൂർ ഏരിയയിൽ പൂങ്കുന്നത്ത് കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ബി എൽ ബാബു അധ്യക്ഷനായി. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എ ആർ കുമാരൻ, പി പങ്കജാക്ഷൻ, എം വി വിനോദ്, എ ജി അരുൺ, കെ കെ സന്തോഷ് എന്നിവർ സംസാരിച്ചു. കോട്ടപ്പുറത്ത് സെക്രട്ടറി ടി കെ വാസുവും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എസ് ദിനകരൻ താന്ന്യത്തും കെ എ വിശ്വംഭരന്‍ നാട്ടിക കോളേജിലും പി മോഹൻദാസ് മിണാലൂരും കെ ജെ ഡിക്സൺ കൊടകര സൗത്തിലും പി എസ് വിനയന്‍ മാടക്കത്തറയിലും കെ എം അഷ്റഫ് പാഞ്ഞാളും മല്ലിക ചാത്തു കാറളത്തും ഉദ്ഘാടനം ചെയ്തു.









0 comments