കോടശേരി പഞ്ചായത്തിലേക്ക് മഹിളകളുടെ മാർച്ച്

എല്‍ഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
കോടശേരി പഞ്ചായത്തിലെ ഹരിതകര്‍മസേന തെരഞ്ഞെടുപ്പ് അകാരണമായി റദ്ദാക്കിയതിലും എല്‍ഡിഎഫ് വനിതാ അംഗത്തെ ആക്രമിച്ചതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് മഹിള സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് സാവിത്രി വിജയന്‍ അധ്യക്ഷയായി. ബിജി സദാനന്ദന്‍, ലിവീത വിജയകുമാര്‍, ഡാര്‍ളി ജോയ്, ജിനി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.









0 comments