അരിമ്പൂരിൽ ദമ്പതികൾക്ക് ഷിഗല്ല

അരിമ്പൂർ
ജില്ലയിൽ രണ്ട് പേർക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു. അരിമ്പൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ കൈപ്പിള്ളിയിൽ താമസിക്കുന്ന ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവർ അരിമ്പൂർ പിഎച്ച്സിയിൽ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച രാത്രിയാണ് പരിശോധനാ ഫലം പുറത്ത് വന്നത്. തുടർന്ന് ഈ വീട്ടിലും പരിസരങ്ങളിലും ആരോഗ്യ വകുപ്പ് അധികൃതർ ക്ലോറിനേഷൻ നടത്തി. ഷിഗല്ല റിപ്പോർട്ട് ചെയ്യപ്പെട്ട വർഡിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്‌ചയുണ്ടായതായി ആരോപണമുണ്ട്.









0 comments