കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
ആവേശമായി പതാക, കൊടിമര ജാഥകള്‍

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പതാക–കൊടിമര ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്യുന്നു
ത-ൃശൂര്‍
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്റെ 31–-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര ജാഥകള്‍ ചെട്ടിയങ്ങാടിയിലെ അഴീക്കോടന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച് സഖാവ് ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ (തൃശൂര്‍ റീജണല്‍ തിയറ്റര്‍) സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി കെ അബ്ദുള്‍ ഖാദര്‍ ഉദ് ഘാടനം ചെയ്തു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി യു പി ജോസഫ് അധ്യക്ഷനായി. സിഐടിയു കേന്ദ്ര വര്‍ക്കിങ് കമ്മിറ്റിയംഗം പി കെ ഷാജന്‍, സംസ്ഥാന കമ്മിറ്റിയംഗം എ സിയാവുദ്ദീന്‍, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് മുരളികൃഷ്ണന്‍, ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി കേശവകുമാര്‍, സ്വാഗത സംഘം കണ്‍വീനര്‍ ബൈജു ആന്റണി എന്നിവര്‍ സംസാരിച്ചു. പതാക ജാഥയുടെ ക്യാപ്റ്റന്‍ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ സുരേഷ് കുമാര്‍ പതാകയും കൊടിമര ജാഥയുടെ ക്യാപ്റ്റന്‍ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ ഉണ്ണിക-ൃഷ്ണന്‍ കൊടിമരവും ഏറ്റുവാങ്ങി. വിളംബര റാലി കെ കെ രാമചന്ദ്രന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി എന്‍ വിഷ്ണു അധ്യക്ഷനായി.









0 comments