യുവാവിന് വധഭീഷണി: 2 പേർ പിടിയിൽ

കയ്പമംഗലം
ചെന്ത്രാപ്പിന്നിയിൽ യുവാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശികളായ ഏറാക്കൽ വീട്ടിൽ സായൂജ് (കുഞ്ഞൻ, 36), സഹോദരൻ ബിനോജ് (വാവ, 41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്താൽ കഴിഞ്ഞ അഞ്ചിനാണ് കണ്ണനാംകുളം സ്വദേശി ഗിരീഷിനെ ഇരുവരും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. കയ്പമംഗലം എസ്ഐ ഋഷി പ്രസാദ്, ജിഎസ്ഐ മണികണ്ഠൻ, പ്രദീപ്, ജിഎഎസ്ഐ വിപിൻ, സിപിഒമാരായ സുനിൽകുമാർ, ബിജു, ജ്യോതിഷ്, ഷിജു, സുർജിത് സാഗർ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.








0 comments