തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
നാട്ടിക
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കടക മാസത്തിലെ 1008 നാളികേരംകൊണ്ടുള്ള പ്രത്യക്ഷ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന അനിൽ പ്രകാശ് നമ്പൂതിരി മുഖ്യ കാർമികനായി. ക്ഷേത്രത്തിലെ നിത്യ ശീവേലി ആന കൊടുങ്ങല്ലൂർ ദേവിദാസനെ പൂജ ചെയ്തു. തുടർന്ന് ആനയൂട്ടും നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ പി അജയൻ എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നൽകി ഉദ്ഘാടനം ചെയ്തു. എറണാകുളം ശിവകുമാർ, ഗുരുവായൂർ ഇന്ദ്ര സെൻ, ചിറക്കൽ കാളിദാസൻ, തുടങ്ങിയ ആനകൾ ഉൾപ്പെടെ 11 ആനകൾ പങ്കെടുത്തു.









0 comments