ആശുപത്രികളിൽ സുരക്ഷിതമായി 
ജോലി ചെയ്യാനാകാത്ത 
സാഹചര്യമെന്ന് ഐഎംഎ

...
വെബ് ഡെസ്ക്

Published on Aug 01, 2025, 12:16 AM | 1 min read


തൃശൂർ

നിയമം ഉണ്ടായിട്ടും ആശുപത്രികളിൽ സുരക്ഷിതമായി ജോലി ചെയ്യാനാകാത്ത സാഹചര്യമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. വന്ദന ദാസ് അടക്കമുള്ളവർക്കെതിരെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2023ലെ ഹെൽത്ത് കെയർ സർവീസ് ആക്ടിലെ ഭേദഗതികളെ സർക്കാർ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കി നിയമമാക്കിയതിൽ അഭിനന്ദിക്കുന്നു. പക്ഷേ, അതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാൻ ഇനിയും തയ്യാറായിട്ടില്ല. സെക്യൂരിറ്റിക്കാരായി എക്‌സ് സർവീസുകാരെ വയ്ക്കണമെന്നാണ് നിയമം. പക്ഷേ, ഇപ്പോഴുള്ളവർ പ്രശ്‌നം വരുമ്പോൾ ഓടിയൊളിക്കുന്നവരാണെന്നും അവര്‍ ആരോപിച്ചു. ആശുപത്രികളിൽ പൊലീസ് ഡെസ്‌ക് നിർബന്ധമാക്കുക, എല്ലാ സ്വകാര്യ,സർക്കാർ ആശുപത്രികളിലും സിസിടിവി നിർബന്ധമാക്കുക, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുക, കുറ്റവാളികൾക്ക് നിയമപ്രകാരം ജാമ്യമില്ലാത്ത കേസ് ഫയൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികളായ ഡോ. ടിന്റോ ടോം, ഡോ. പവൻ മധുസൂദനൻ, ഡോ. മോളി ബാബു എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home