മൃഗാശുപത്രി കെട്ടിടം നിർമാണം തുടങ്ങി

ചേലക്കര പഞ്ചായത്ത് മൃഗാശുപത്രി കെട്ടിട നിർമാണോദ്ഘാടനം കെ രാധാകൃഷ്ണൻ എംപി നിര്‍വഹിക്കുന്നു
ചേലക്കര
പഞ്ചായത്ത് മൃഗാശുപത്രി കെട്ടിട നിർമാണോദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിര്‍വഹിച്ചു. സംസ്ഥാന സർക്കാരിന്റെ 2022-–23 ബജറ്റിലുൾപ്പെടുത്തി ഒരു കോടി രൂപ ബജറ്റിലാണ് മൃഗാശുപത്രി കെട്ടിടം നിർമിക്കുന്നത്. 3700 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി ലാബ്, ഓപ്പറേഷൻ തിയറ്റർ, സ്കാനിങ് റൂം എന്നിവയാണ് പുതിയ മൃഗാശുപത്രി കെട്ടിടത്തിൽ ഒരുങ്ങുന്നത്. യു ആർ പ്രദീപ് എംഎൽഎ അധ്യക്ഷനായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എന്‍ജിനിയർ വി എസ് സിന്ധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡീന ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ, ജില്ലാ പഞ്ചായത്തംഗം കെ ആർ മായ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീൽ, കെ കെ ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥൻ, പി കെ ജാനകി, ടി ഗോപാലകൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ സുബിൻ കോലാടി, പഞ്ചായത്ത് സെക്രട്ടറി എം ജയലക്ഷ്മി, സീനിയർ വെറ്ററിനറി സർജൻ ഡോ. പി സ്പെൻസർ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.









0 comments