അങ്കണവാടി വര്‍ക്കര്‍ പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം
ആദ്യ റാങ്ക് പഴയന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്

പഴയന്നൂര്‍ പഞ്ചായത്തില്‍ പുറത്തിറക്കിയ അങ്കണവാടി വര്‍ക്കരുടെ റാങ്ക് പട്ടിക. ചുവന്ന വൃത്തത്തിനുള്ളില്‍ ആരോപണവിധേയരായവര്‍
പഴയന്നൂര്‍
പഴയന്നൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നതിന് പുറത്തിറക്കിയ റാങ്ക് പട്ടികയിൽ വൻ ക്രമക്കേടെന്ന് ആരോപണം. കഴിഞ്ഞദിവസം പുറത്തിറക്കിയ 85 പേരുടെ റാങ്ക് പട്ടികയിലാണ് പഴയന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം രമ്യയെ ഒന്നാമതായി തിരുകി കയറ്റിയത്. നിലവിലെ സിഡിഎസ് ചെയര്‍പേഴ്‌സണായ രശ്മി സുന്ദരനാണ് അഞ്ചാം റാങ്കില്‍. ഇന്റര്‍വ്യൂ ബോര്‍ഡിലംഗമായ സിഡിഎസ് വൈസ് ചെയര്‍ പേഴ്‌സണ്‍ ഗീതയുടെ മകള്‍ അശ്വിനി റാങ്ക് പട്ടികയിലെ ആറാം സ്ഥാനക്കാരിയാണ്. ഗീത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്റെ സഹോദരന്‍ പി കെ പ്രകാശൻ ഉള്‍പ്പെടുന്നവരാണ് ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങൾ. ബോര്‍ഡില്‍ കോണ്‍ഗ്രസ് അംഗങ്ങളെ കുത്തിനിറച്ചും അനര്‍ഹര്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കിയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ പി എ ബാബു പറഞ്ഞു. ഈ വര്‍ഷം അഞ്ചോളം ഒഴിവുകളാണ് വരിക. ഇതിലേയ്ക്ക് ആദ്യം പരിഗണിക്കപ്പെടുന്ന വിധത്തിലാണ് അനര്‍ഹരെ തിരുകിക്കയറ്റിയിരിക്കുന്നത്. ബാക്കിയുള്ള ഒഴിവുകള്‍ ഇനി അടുത്ത വര്‍ഷമേ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളൂ. 3 വര്‍ഷം കാലാവധിയേ പട്ടികയ്ക്കുള്ളൂ. പട്ടിക പ്രഹസനമെന്നും സ്വജനപക്ഷപാതമെന്നും സിപിഐ എം പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡുകാര്‍ക്കും കുടുംബക്കാര്‍ക്കും പാര്‍ടിക്കാര്‍ക്കും വേണ്ടിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് സെക്രട്ടറി ശോഭന രാജന്‍ ആരോപിച്ചു.









0 comments