ഹിറ്റായി പിടിഎ ചായക്കട

മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിനെത്തുന്നവർ ആശ്വാസമേകാൻ തുടങ്ങിയ പിടിഎ അംഗങ്ങളുടെ ചായക്കട
വെങ്കിടങ്ങ്
ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ നടക്കുന്ന മുല്ലശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ആശ്വാസമായി പിടിഎ അംഗങ്ങൾ തുടങ്ങിയ ചായക്കട ഹിറ്റായി. ആദ്യദിനമായ തിങ്കളാഴ്ച രാവിലെ മുതൽ ചായക്കടയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചായ, സമൂസ, പഴംപൊരി, പത്തിരി എന്നീ പലഹാരങ്ങളും ശീതള പാനീയങ്ങളുമാണ് വിൽപ്പനക്കെത്തിച്ചിരുന്നത്. പലഹാരങ്ങൾ രക്ഷിതാക്കൾ തന്നെ വീട്ടിൽനിന്ന് തയ്യാറാക്കി നൽകിയവയായിരുന്നു. എല്ലാത്തിനും 10 രൂപ മാത്രമാണ് ഈടാക്കിയിരുന്നത്. ആദ്യ ദിനത്തിൽ തന്നെ 10,000 രൂപയ്ക്ക് മേൽ വിറ്റ് വരവാണ് ലഭിച്ചത്. ജോസ് വാവേലി, ജോബി വടക്കൻ, രിശ്മ രാജീവ്, കെ എൽ സോഫി, ജോഷി പോൾ, സി ഡി വർഗീസ്, കമ്മിറ്റി അംഗങ്ങളായ വി കെ പ്രമോദ്, രാജീവ് വെങ്കിടങ്ങ്, ഷൈൻ ജോസ് താണിക്കൽ, പി കെ അഷറഫ്, പിങ്കു മനോജ്, നിമ്മി ജോഷി, നിസ സിദ്ദി, ജംഷീന, സബിത അനിൽ, ലിമിഷ പ്രദീപ്, പ്രിൻഷി സുജൻ, സുനിത, ഷിജി സജീവ് എന്നിവരാണ് കടയ്ക്ക് നേതൃത്വം നൽകിയത്.









0 comments