കലകളിലാറാടി കൂടൽമാണിക്യം

ഇരിങ്ങാലക്കുട
കൂടൽമാണിക്യത്തിൽ കലകളുടെ ആഘോഷം തുടരുന്നു. ബുധനാഴ്ച ആസ്വാദകരെ ആനന്ദിപ്പിച്ച്, ഭരതനാട്യം, നാട്യകച്ചേരി, ശാസ്ത്രീയ നൃത്തം, വയലിൻ കച്ചേരി, കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, സംഗീത കച്ചേരി എന്നിവ അരങ്ങേറി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പകൽ ഒന്ന് മുതൽ രാത്രി 10 വരെ മതിൽക്കെട്ടിനകത്തും പുറത്തുമുള്ള വേദികളിൽ ക്ലാസിക്കൽ കലകളും നാടൻ കലകളും ക്ഷേത്രകലകളും ഇടതടവില്ലാതെ തുടരും. ആറാം ഉത്സവത്തിന് ശീവേലിക്ക് പാറന്നൂർ നന്ദനും വിളക്കിന് കുട്ടൻകുളങ്ങര അർജുനനും തിടമ്പേറ്റി. പെരുവനം സതീശൻ മാരാർ മേള പ്രമാണിയായി. വ്യാഴാഴ്ച കിഴക്കൂട്ട് അനിയൻ മാരാരാണ് മേളപ്രമാണി. കൂടൽമാണിക്യത്തിൽ ഇന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ വ്യാഴം രാവിലെ 8.30 ന് ശീവേലി അകത്ത് സംഗമം വേദിയിൽ. പകൽ ഒന്നിന് തിരുവാതിരക്കളി, 2.40 ന് അഷ്ടപദി, 3.30ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 4.15 ഭരതനാട്യക്കച്ചേരി, 5ന് സോപാന സംഗീതം, 6ന് മോഹിനിയാട്ടം രാത്രി 7ന് ഭരതനാട്യം, 8ന് വയലിൻ കച്ചേരി, 9.30ന് വിളക്ക്,12ന് കഥകളി. പുറത്ത് സ്പെഷ്യൽ പന്തലിൽ പകൽ ഒന്നിന് തിരുവാതിരക്കളി, വൈകിട്ട് 4.45 നൃത്തനൃത്യങ്ങൾ, 5.15 ഭരതനാട്യം, 5.15 നൃത്തനൃത്യങ്ങൾ, രാത്രി6.15 മുതൽ 10 വരെ ഭരതനാട്യം
0 comments