കൂടിയാട്ട മഹോത്സവം സമാപിച്ചു

കേരള കലാമണ്ഡലം കൂടിയാട്ട വിഭാഗം അന്തർദേശീയ കൂടിയാട്ട മഹോത്സവത്തിന്റെ സമാപന സമ്മേളനം മലയാളം സർവകലാശാല വൈസ് ചാൻസലർ സി ആർ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ചെറുതുരുത്തി
കേരളകലാമണ്ഡലം കൽപ്പിത സർവകലാശാല കൂടിയാട്ട വിഭാഗം അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തർദേശീയ കൂടിയാട്ട മഹോത്സവത്തിന് സമാപനം. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ അധ്യക്ഷനായി. ഡോ. കെ ജി പൗലോസ്, അരുൺ ബി വാരിയർ, സജിത്ത് വിജയൻ, സംഗീത് ചാക്യാർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിജിത അവതരിപ്പിച്ച താടകാ വധം നങ്ങ്യാർകൂത്ത് അരങ്ങേറി.









0 comments