കർക്കടക നവാഹ യജ്ഞം തുടങ്ങി

കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ കർക്കടക നവാഹ യജ്ഞം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കർക്കടകമാസ നവാഹ യജ്ഞങ്ങൾക്ക് തുടക്കമായി. മൂന്ന് നവാഹ യജ്ഞങ്ങളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി ബിന്ദു നിർവഹിച്ചു. ഡെപ്യൂട്ടി കമീഷണർ സുനിൽ കർത്ത അധ്യക്ഷനായി. യജ്ഞാചാര്യൻ അനന്തനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചിക്കുളം അസി. കമീഷണർ എം ആർ മിനി, ദേവസ്വം മാനേജർ കെ വിനോദ് എന്നിവർ സംസാരിച്ചു.









0 comments