മുരിങ്ങൂരിലും ആമ്പല്ലൂരിലും വന്‍ ഗതാഗതക്കുരുക്ക്

ഫോട്ടോ1. തൃശൂരിലേക്കുള്ള പാതയില്‍ മുരിങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപം ബുധനാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് ഫോട്ടോ.2 ദേശീയ പാത ആമ്പല്ലൂരിൽ തൃശൂർ ഭാഗത്തേക്ക് ബുധനാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
ചാലക്കുടി
ദേശീയപാത മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. തൃശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് കുരുക്ക് കൂടുതല്‍ രൂക്ഷമായത്. ബുധന്‍ പുലര്‍ച്ചെ അടിപ്പാതക്ക് സമീപം വലിയ കുഴി രൂപപ്പെട്ടിരുന്നു. ഇതാണ് കുരുക്കിന് കാരണമായത്. ഉച്ചയ്ക്ക് ശേഷം കുഴിയടക്കാനെത്തിയതോടെ വീണ്ടും രൂക്ഷമായ കുരുക്കായി. കുറച്ച് ദിവസങ്ങളായി തൃശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ കാര്യമായ ഗതാഗത തടസ്സമുണ്ട്. കൊരട്ടി ജങ്ഷന്‍ മുതല്‍ മുരിങ്ങൂര്‍ അടിപ്പാത വരെയുള്ള ഭാഗത്താണ് തടസ്സം. സര്‍വീസ് റോഡ് നിര്‍മാണത്തിലെ അപാകവും ഗതാഗത തടസ്സത്തിന് പ്രധാന കാരണമെന്നാണ് പറയുന്നത്. ചിറങ്ങരയില്‍ വച്ച് വാഹനങ്ങള്‍ തിരിച്ച് വിട്ടാണ് ഗതാഗത തടസ്സത്തിന് അയവ് വരുത്തുന്നത്.
ആമ്പല്ലൂർ
അടിപ്പാത നിർമാണം പുനരാരംഭിച്ചതോടെ ദേശീയപാത ആമ്പല്ലൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര പുതുക്കാട് സെന്റർ വരെ നീണ്ടു. ബുധനാഴ്ച വൈകിട്ട് ഒരുമണിക്കൂറോളമാണ് വാഹനങ്ങൾ കുരുക്കിൽപ്പെട്ടത്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ ഏറെ സമയമെടുത്തു. അടിപ്പാതയുടെ അനുബന്ധ റോഡ് നിർമാണത്തിനായി കാന കോരുന്ന പ്രവൃത്തികൾ ആരംഭിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. മൂന്നുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ വീതി കുറഞ്ഞ സർവീസ് റോഡിലൂടെ കടത്തിവിടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം. ഇതിനിടെ അടിപ്പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണെന്നും ആക്ഷേപമുണ്ട്. അടിപ്പാത നിർമാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനെത്തുടർന്ന് ഹൈക്കോടതി പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവച്ച് 50 ദിവസം പിന്നിട്ടിട്ടും ദേശീയ പാതയിൽ യാത്രാസൗകര്യം സുഗമമല്ല. ദേശീയപാത അതോറിറ്റി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമുണ്ട്.









0 comments