രുദ്രാക്ഷ ചരിത്രം തേടി ഒരു യാത്ര

...
വെബ് ഡെസ്ക്

Published on Jul 30, 2025, 12:15 AM | 1 min read

കൊടകര

നേപ്പാൾ അരുൺവാലി ഇനത്തിൽപ്പെട്ട അത്യപൂർവ ഇനമായ ഒരുമുഖം രുദ്രാക്ഷം തന്റെ കൈയ്യിൽ മാത്രമാണ് ഉള്ളതെന്ന നേപ്പാൾ മഹാരാജാവിന്റെ അവകാശവാദം പൊളിച്ചുകൊടുത്ത്​ വല്ലക്കുന്ന് സ്വദേശി ഡോ. കിരൺ വിശ്വനാഥൻ (37). ചാലക്കുടിയിൽനിന്ന്​ ലഭിച്ച ഒരുമുഖം രുദ്രാക്ഷം ഇതിനായി കേന്ദ്ര സർക്കാരിന്റെ ആരോഗ്യ വകുപ്പിന് കിരൺ അയച്ചു കൊടുത്തു. മീററ്റിലെ ശോഭിത്​ സർവകലാശാലയിൽനിന്ന്​ ഇ‍ൗ വർഷമാണ്​​ കിരൺ രുദ്രാക്ഷത്തെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ്​​ കരസ്ഥമാക്കിയത്​. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300ലേറെ വൃക്ഷങ്ങളിൽ നിന്നും സംഭരിച്ച 30000 ത്തിലേറെ രുദ്രാക്ഷ മുത്തുകളുണ്ട്​ കിരണിന്റെ ശേഖരത്തിൽ. നാലു വിഭാഗത്തിൽപ്പെട്ട 14 തരത്തിലുള്ളവ ഇക്കൂട്ടത്തിലുണ്ട്​. 2015 ൽ കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ വഴിയോര കച്ചവടക്കാരിൽനിന്നും വാങ്ങിയ ഏതാനും രുദ്രാക്ഷങ്ങളാണ് പഠനത്തിന് കിരണിന് പ്രചോദനമായി മാറിയത്. ആത്മീയാവശ്യങ്ങൾക്കും ആയുർവേദ മരുന്നായും ഉപയോഗിക്കുന്ന രുദ്രാക്ഷത്തിന്റെ വിശദാംശങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമായിരു അത്. ഡോക്റ്ററേറ്റ്, ഗിന്നസ് റെക്കോഡ് പുസ്തകം, ലിംക ബുക്ക്‌ ഓഫ് റെക്കോഡ്സ്​ എന്നിവയിൽ പേര് വന്നു. ജില്ലാ പഞ്ചായത്തംഗവും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി കെ ഡേവിസ്, പഞ്ചായത്തംഗം അംഗം മേരി ഐസക്, സിപിഐ എം ആളൂർ നോർത്ത് ലോക്കൽ സെക്രട്ടറി ഐ എൻ ബാബു, ജയ്​മോൻ വർഗീസ്, ടി വി ഷാജു, രവി വല്ലക്കുന്ന്, ഫ്രാങ്കോ ആലുക്കൽ എന്നിവർ കിരണിനെ വീട്ടിലെത്തി അനുമോദിച്ചു. ആളൂർ പഞ്ചായത്തിൽ വല്ലക്കുന്ന് കളിപറമ്പിൽ വീട്ടിൽ വിശ്വനാഥന്റെയും കൃഷ്ണകുമാരിയുടെയും മകനായ​ കിരൺ ശോഭിത്​ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചറർ ആണ്. ഭാര്യ അഞ്ജലി മാള ബ്ലോക്ക് പഞ്ചായത്തിൽ അസി. എൻജിനിയർ ആണ്. മകൾ: അതിഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home