രാസലഹരിയുമായി പിടിയിൽ

രതീഷ്
കയ്പമംഗലം
ചളിങ്ങാടുനിന്നും രാസലഹരിയുമായി യുവാവ് പിടിയിൽ. ചളിങ്ങാട് പള്ളിനട സ്വദേശി പുന്നക്കത്തറ വീട്ടിൽ രതീഷിനെ (44) യാണ് 0.79 ഗ്രാം എംഡിഎംഎ സഹിതം ചളിങ്ങാടുനിന്നും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും റൂറൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട്, ജൂവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. രതീഷ് പ്രദേശത്ത് എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. 2024 ൽ രതീഷിനെ എംഡിഎംഎയുമായി പിടികൂടി റിമാൻഡ് ചെയ്തിട്ടുണ്ട്. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ ആർ ബിജു, തൃശൂർ റൂറൽ ഡാൻസാഫ് എസ്ഐ സി ആർ പ്രദീപ്, എഎസ്ഐ ലിജു ഇയ്യാനീ, എസ്‌സിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുർജിത്, കയ്പമംഗലം എസ്ഐ മുഹമ്മദ് സിയാദ്, എസ്‌സിപിഒ ജോതിഷ്, സിപിഒമാരായ രജനീഷ്, ഫാറൂക്ക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.








0 comments