ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി

ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി. കല്പറമ്പ് ബി വി എം എച്ച് എസ് എസിൽ എഇഒ എം എസ് രാജീവ് പതാക ഉയർത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷനായി. ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, കത്രീന ജോർജ്, ജൂലി ജോയ്, പി ഗോപിനാഥൻ, ടി കെ ലത, സിന്ധു മേനോൻ, ബിജു ആന്റണി, എം എ രാധാകൃഷ്ണൻ, ഡോ. എ വി രാജേഷ്, വിക്ടർ കല്ലറക്കൻ, എം എസ് രാജീവ് എന്നിവർ സംസാരിച്ചു. ശാസ്ത്രോത്സവം വെള്ളിയാഴ്‌ച സമാപിക്കും.









0 comments