യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം: 2 പേർകൂടി പിടിയിൽ

അഭിഷേക് , സഞ്ജയ്
വാടാനപ്പിള്ളി
നടുവിൽക്കര സ്വദേശി മുഹമ്മദ് രജബിനെ (19) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ 2 പേരെ കൂടി വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തി റോഡ് വടക്കൻ വീട്ടിൽ അഭിഷേക് (22), വാടാനപ്പള്ളി പടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 18ന് രാത്രിയാണ് മുഹമ്മദ് രജബിനെ വീട്ടിൽനിന്ന് നടുവിൽക്കരയിൽ ദേശീയപാത നിർമാണ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അവിടെ നിന്ന് വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കേസിൽ ഗുണ്ടാ നേതാവായ ബിൻഷാദ് ഉൾപ്പടെ എട്ട് പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ അഭിഷേക് അന്തിക്കാട് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, വാടാനപ്പള്ളി ഇൻസ്പെക്ടർ എൻ ബി ഷൈജു, എസ്ഐ സനദ് എൻ പ്രദീപ്, എസ്സിപിഒ രാജ്കുമാർ, സിപിഒ അമൽ, മഹേഷ്, നിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments