വധശ്രമം; 5 പ്രതികൾ അറസ്റ്റിൽ

സികേഷ് , അരുൺ കുമാർ , അശ്വന്ത്, ദിനക് , പ്രജിൽ
ഇരിങ്ങാലക്കുട
കാട്ടൂരിൽ രണ്ട് യുവാക്കളെ മർദിച്ച് കൊലപെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കാട്ടൂർ സ്വദേശികളായ എടക്കാട്ടു പറമ്പിൽ പ്രജിൽ (38), പാച്ചാംപിള്ളി വീട്ടിൽ സികേഷ് (27), എടക്കാട്ടു പറമ്പിൽ അശ്വന്ത് (26), എടതിരുത്തി സ്വദേശികളായ ബിയ്യാടത്ത് വീട്ടിൽ അരുൺ കുമാർ (30), എടക്കാട്ടു പറമ്പിൽ ദിനക് (22) എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടൽപേട്ട് ശിവപുരയിലെ ഫാമിനുള്ളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ വെള്ളിയാഴ്ച വൈകിട്ടാണ് റൂറൽ എസ്-പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 13നാണ് സംഭവം നടന്നത്. രാത്രി 11.30 ഓടെ കാട്ടൂർ എസ്എൻഡിപി പളളിവേട്ട നഗറിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ പൊഞ്ഞനം സ്വദേശി വാഴപുരക്കൽ സനൂപ് (26), വലക്കഴ സ്വദേശി പറയംവളപ്പിൽ യാസിൻ (25) എന്നിവരെ പ്രതികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇരുവർക്കും സാരമായി പരിക്കേറ്റു. സിഗേഷ് കാട്ടൂർ സ്റ്റേഷനിൽ വധശ്രമക്കേസിൽ പ്രതിയാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്-പി കെ ജി സുരേഷ്, കാട്ടൂർ എസ്എച്ച്ഒഇ ആർ ബൈജു, സീനിയർ സിപിഒമാരായ സി ജി ധനേഷ്, ഇ എസ് ജീവൻ, സിപിഒമാരായ കെ എസ് ഉമേഷ്, മുസ്തഫ ഷൗക്കർ, അജീഷ് എന്നിവരാണ് പൊലിസ് സംഘത്തിലുണ്ടായിരുന്നത്.









0 comments