ad
Deshabhimani

ദേശീയ പണിമുടക്ക്

ഗുരുവായൂർ ക്ഷേത്രദർശനത്തിന്‌ എത്തിയവർക്ക്‌ ആശ്വാസമായി പ്രസാദ ഊട്ട്

പണിമുടക്ക് ദിനത്തില്‍ ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പ്രസാദ ഊട്ട്

പണിമുടക്ക് ദിനത്തില്‍ ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന പ്രസാദ ഊട്ട്

വെബ് ഡെസ്ക്

Published on Jul 10, 2025, 12:54 AM | 1 min read

ഗുരുവായൂർ

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി തലേ ദിവസം എത്തിയവർക്ക് ദേശീയ പണിമുടക്ക് ദിനം ദേവസ്വം പ്രസാദ ഊട്ട് ആശ്വാസമായി. 10000ല്ലേറെ പേർ പ്രസാദ ഊട്ടിലും പ്രഭാത ഭക്ഷണത്തിലുമായി പങ്കെടുത്തു. ക്ഷേത്ര നടയിൽ- 14 വിവാഹങ്ങളും നടന്നു. പുലർച്ചെ അഞ്ച് മുതൽ തന്നെ ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും ചുക്കുകാപ്പിയും നൽകി. 9.30വരെ തുടർന്ന പ്രഭാത ഭക്ഷണവിതരണത്തിൽ 3000ലേറെ പേർ ഭക്ഷണം കഴിക്കാനെത്തി. രാവിലെ പത്തിന് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും രസവും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് ആരംഭിച്ചു. പകൽ മൂന്ന് വരെ തുടർന്ന പ്രസാദ ഊട്ടിൽ 7200ഓളം പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home