ad
Deshabhimani

ഛത്തീസ്ഗഢിലും ചോദ്യപേപ്പർ ചോർച്ച; ആരംഭിക്കാനിരിക്കെ ഒരുമണിക്കൂർ മുൻപ് പരീക്ഷ റദ്ദാക്കി

chhattisgarh
വെബ് ഡെസ്ക്

Published on Aug 21, 2026, 11:06 AM | 1 min read

റായ്പൂർ: ഛത്തീസ്ഗഢ് റായ്പൂരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന് കീഴിലുള്ള കോളേജുകളിൽ നടത്താനിരുന്ന ബി എസ് സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ, ചോദ്യപേപ്പർ ചോർന്നെന്ന പരാതിയെ തുടർന്ന് റദ്ദാക്കി. ബി എസ് സി രണ്ടാം വർഷത്തിലെ 'അഗ്രികൾച്ചറൽ എന്റമോളജി' പരീക്ഷയാണ് റദ്ദാക്കിയത്.


വ്യാഴാഴ്ച രാവിലെ 10 മണിക്ക് പരീക്ഷ ആരംഭിക്കാനിരിക്കെ, 9 മണിയോടെ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ഇമെയിൽ സന്ദേശം ഡീനിന്റെ ഓഫീസിന് ലഭിക്കുകയായിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ചോദ്യപേപ്പർ പരിശോധിച്ചപ്പോൾ യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുള്ളതായി സർവകലാശാല അധികൃതർ കണ്ടെത്തി.


തുടർന്ന് ഔദ്യോഗികമായി ഭരണപരമായ കാരണങ്ങളാൽ പരീക്ഷ റദ്ദാക്കുന്നു എന്ന് സർവകലാശാല അറിയിക്കുകയായിരുന്നു. റദ്ദാക്കിയ പരീക്ഷ സെപ്റ്റംബർ ആദ്യ വാരത്തിൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നാലംഗ അന്വേഷണ സമിതി രൂപീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി അറിയിച്ചു. വിഷയത്തിൽ സർവകലാശാല അധികൃതർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home