ഓണാവധിയിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ ഇന്നടയ്ക്കും

തിരുവനന്തപുരം : ഓണാവധിയ്ക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്നടയ്ക്കും. ആഗസ്ത് 22 മുതൽ ആഗസ്ത് 30 വരെയാണ് ഓണാവധി നിശ്ചയിച്ചിരിക്കുന്നത്. ആഗസ്ത് 21 ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.
ആഗസ്ത് 14 മുതൽ 20 വരെയായിരുന്നു ഓണപരീക്ഷകൾ. പരീക്ഷ നടക്കുന്ന ഏതെങ്കിലും ദിവസം അവധി വന്നാൽ ആ പരീക്ഷ 21ന് നടത്താനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അതേസമയം, ഒൻപത് ദിവസം മാത്രമാണ് വിദ്യാർഥികൾക്ക് ഓണാവധി നൽകിയിരിക്കുന്നത്. ഓണാവധിയ്ക്ക് ശേഷം ആഗസ്ത് 31ന് സ്കൂളുകൾ തുറക്കും.









0 comments