ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

നാട്ടിക റൂറൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിൽ ഓൺലൈൻ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം -കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
നാട്ടിക
തൃപ്രയാർ ക്ഷേത്രനടയിലെ ദേവസ്വം ബിൽഡിങ്ങിലുള്ള നാട്ടിക റൂറൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിൽ ഓൺലൈൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ് സി ശങ്കരനാരായണൻ അധ്യക്ഷനായി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം ആർ ദിനേശൻ വൈസ് പ്രസിഡന്റ് രജനിബാബു, കെ ബി ഹംസ, കെ ആർ ശശി, ടി വി ശ്രീജിത്ത്, ടി ജെ നീതു എന്നിവർ സംസാരിച്ചു. വിവിധ സർക്കാർ വകുപ്പ്കളുടെ നികുതി, ഫീ അപേക്ഷകൾ എന്നിവയും പ്രവാസി, കൃഷി ഭവൻ ഓൺലൈൻ രജിസ്‌ട്രേഷനുകളും ഇവിടെ ചെയ്യാം.









0 comments