സെന്റ് തോമസ് കോളേജിന് സോളാര്‍ പവര്‍ പ്ലാന്റ്

തൃശൂര്‍ സെന്റ് തോമസ് കോളേജിന് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയ സോളാര്‍ ഓണ്‍-ഗ്രിഡ് പവര്‍ പ്ലാന്റും 60 കിലോ വാട്ടിന്റെ ഇന്‍വെര്‍ട്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍
തൃശൂര്‍ സെന്റ് തോമസ് കോളേജിന് 50 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ ഓണ്‍-ഗ്രിഡ് പവര്‍ പ്ലാന്റും 60 കിലോ വാട്ടിന്റെ ഇന്‍വെര്‍ട്ടറും സംഭാവന ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. മണപ്പുറം ഫിനാന്‍സിന്റെ ഇന്‍ഷുറന്‍സ് വിഭാഗമായ മൈബ്രോയുടെ 17 ലക്ഷം രൂപയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് സോളാര്‍ പവര്‍ പ്ലാന്റും ഇന്‍വെര്‍ട്ടറും സ്ഥാപിച്ചത്. മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് മുഖ്യ പ്രഭാഷണം നടത്തി. മൈബ്രോ സിഇഒ ജയപ്രസാദ്, പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ എ മാര്‍ട്ടിന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫെബിന്‍ ബേബി, ഫാ. ഫിജോ ജോസ് ആലപ്പാടന്‍ എന്നിവര്‍ സംസാരിച്ചു.









0 comments