സുരക്ഷയും ഒരുക്കങ്ങളും വിലയിരുത്തി
കാനന പാതകളില്‍ യാത്ര സുഗമമാകും

വണ്ടിപ്പെരിയാർ
ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത കാനന പാതകളിലെ ഒരുക്കങ്ങൾ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. തീർഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയായിരുന്നു ലക്ഷ്യം. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും നിരവധി തീർഥാടകരാണ് കാനനപാതയിലൂടെ സന്നിധാനത്ത് എത്തുന്നത്. യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ റവന്യു, പൊലീസ്, ഫോറസ്റ്റ്, ഹെൽത്ത് തുടങ്ങിയ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം നടക്കുന്നതായി കലക്ടർ പറഞ്ഞു.
തിങ്കള്‍ മുതൽ തീർഥാടകരെത്തിത്തുടങ്ങും. രാവിലെ മുതൽ പകല്‍ ഒന്നുവരെയാണ് തീർഥാടകരെ കാനനപാതയിലൂടെ കടത്തിവിടുക. മുൻ വർഷങ്ങളിലെ ചില ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീർഥാടകരുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. ഇതര സംസ്ഥാന തീർഥാടകർ മകരജ്യോതി കണ്ടശേഷം കാൽനടയായി രാത്രി തന്നെ സന്നിധാനത്തേക്ക് പോകുന്ന പ്രവണതകൾ മുൻകാലങ്ങളിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല, കലക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.










0 comments